സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം, സംഭവം കാസർകോട്ട്



 കാസർകോട് : കോട്ടയത്ത് ഭക്ഷ്യവിഷബാധയിൽ ഒരു നഴ്സ് മരിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധയേറ്റ് മരണം. കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതി(19)യാണ് മരിച്ചത്. 

കാസര്‍കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് അഞ്ജുവിനും കുടുംബാംഗങ്ങൾക്കും ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഗുരുതരാവസ്ഥയിലായ അഞ്ജുവിനെ ആദ്യം കാസര്‍കോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

 ആരോഗ്യനില ഗുരുതരമായി ചികിത്സയില്‍ ഇരിക്കെ ഇന്ന് രാവിലെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്ബ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്.

 കഴിഞ്ഞ ആഴ്‌ച്ച ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് പാലത്തറ സ്വദേശി രശ്മി രാജ് എന്ന നഴ്‌സും മരണപ്പെട്ടിരുന്നു. കഴിഞ്ഞ 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം ആണ് രശ്മി കഴിച്ചത്.


Previous Post Next Post