പാമ്പാടി : വെളളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വലിയ പെരുന്നാളായ മോർ സ്തേഫാനോസ് സഹദായുടെ ദു:ഖറോനോ പെരുന്നാളിന് പള്ളി വികാരി ഫാ.ജോസി ഏബ്രഹാം അട്ടച്ചിറ കൊടിയേറ്റി. 6 - തീയതി (6/1/23) ദനഹ പെരുന്നാൾ ആയതിനാൽ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം, 7.00 ന് ദനഹായുടെ ശുശ്രൂഷ തുടർന്ന് റവ.ഫാ.ജോർജ് ജേക്കബ് കോട്ടപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന. വൈകുന്നേരo 6.00 ന് സന്ധ്യ പ്രാർത്ഥന തുടർന്ന് നടക്കുന്ന പെരുന്നാൾ കൺവൻഷനിൽ തൊടുപുഴ സെൻറ് മൈക്കിൾസ് കപ്പുച്ചിൻ ആശ്രമത്തിലെ ലോക പ്രശസ്ത പ്രസംഗികൻ റവ.ഫാ. സുരേഷ് ജോസ് ഒ.എഫ്.എം. പ്രസംഗിക്കുന്നതാണ്. തുടർന്ന് ആശീർവാദം, നേർച്ചകഞ്ഞിയോടെ കൺവൻഷൻ സമാപിക്കുന്നതാണ്. 7- തീയതി (7/1/23) വിശുദ്ധ യൂഹാനോൻ മാംദോനയുടെ ഓർമ്മപ്പെരുന്നാൾ ആയതിനാൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7.00 ന് റവ.ഫാ.ഗീവറുഗീസ് കോളശ്ശേരിലിന്റെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന.വൈകുന്നേരം 6.00ന് സന്ധ്യാപ്രാർത്ഥന 7.00ന് ഭക്തി നിർഭരവും , ആഘോഷ സമന്വിതവുമായ പെരുന്നാൾ റാസ ആരംഭിക്കുന്നതാണ്. റാസ വലിയ പള്ളിയിൽ നിന്നിറങ്ങി നൊങ്ങൽ വഴി വെള്ളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പലിൽ എത്തുന്നതും തുടർന്ന് സൂത്താറ, കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടത്തപ്പെടുന്നതാണ്. തുടർന്ന് റാസ ചാപ്പലിൽ നിന്ന് ആരംഭിച്ച് നൊങ്ങൽ ഇട്ട്യാടത്ത് പടി, വരിക്കമാക്കൽപ്പടി, മാങ്കുഴി, കോളശ്ശേരിപ്പടി വഴി ഏഴാംമൈൽ കുരിശിൻതൊട്ടിയിൽ എത്തുന്നതും തുടർന്ന് ധൂപപ്രാർത്ഥനയും,
തുടർന്ന് റാസ അവിടെ നിന്ന് ആരംഭിച്ച് റീത്തു പളളി പടി വഴി അണ്ണാടിവയൽ കുരിശിൻതൊട്ടിയിൽ എത്തുന്നതും ധൂപപ്രാർത്ഥനയക്കു ശേഷം അവിടെ നിന്ന് ആരംഭിച്ച് വലിയ പള്ളിയിൽ എത്തിച്ചേരുന്നതും തുടർന്ന് ആശിർവാദവും, ലൈറ്റ് ആൻഡ് സൗണ്ട് ഷോയോടെ റാസ സമാപിക്കുന്നതാണ്. 8- തീയതി (8/1/23) വലിയ പെരുന്നാൾ ദിവസം രാവിലെ 7.30ന് പ്രഭാത പ്രാർത്ഥന, 8.30ന് ക്നാനായ അതി ഭദ്രാസനം റാന്നി മേഖലാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ്
മൊത്രപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, പെരുന്നാൾ സന്ദേശം തുടർന്ന് സണ്ടേ സ്ക്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉൽഘാടനം അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രപ്പോലീത്താ നിർവ്വഹിക്കുന്നതാണ്. സമ്മേളനത്തിൽ കാലം ചെയ്ത സഖറിയാസ് മോർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തായുടെ പാവനസ്മരണക്കായി കോതപ്പളിൽ കുടുംബം നൽക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാനം അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് മൊത്രപ്പോലീത്ത നിർവ്വഹിക്കുന്നതാണ്. തുടർന്ന് പെരുന്നാൾ പ്രദിക്ഷണം, ആശിർവാദം, നേർച്ച വിളവ് , സ്നേഹവിരുന്ന്,തുടർന്ന് ആദ്യഫല ലേലം,കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കുന്നതാണ്.