ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ ശരീരത്തില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍മിശ്രയെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ് ഫാര്‍ഗോ കമ്പനി പുറത്താക്കി.
കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. നവംബര്‍ 26നായിരുന്നു സംഭവം
സംഭവത്തിന് പിന്നാലെ മിശ്ര ഒളിവിലായിരുന്നു. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കി.
അതേസമയം യാത്രക്കാരോട് മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ നടപടിക്കായി ഡിജിസിഎ മാര്‍ഗരേഖ ഇറക്കി.
പ്രതി മാപ്പപേക്ഷിച്ചു
എയര്‍ ഇന്ത്യവിമാനത്തില്‍ വച്ച് യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി മാപ്പപേക്ഷിച്ചതായി പരാതിക്കാരിയായ യുവതി. പ്രതിയെ തന്റെ മുന്നില്‍ എത്തിച്ചപ്പോഴാണ് കരഞ്ഞ് മാപ്പ് പറഞ്ഞത്.
കുടുംബമുണ്ടെന്നും അവരെ ഈ പ്രശ്നം ബാധിക്കാന്‍ ഇടവരുത്തരുതെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും ഇയാള്‍ അപേക്ഷിച്ചു. നവംബര്‍ 26ന് ന്യൂയോര്‍ക്ക് ഡല്‍ഹി വിമാനത്തിലാണ് ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ മേല്‍ മദ്യലഹരിയിലായിരുന്ന മുംബൈയിലെ വ്യാപാരി ശങ്കര്‍ മിശ്ര മൂത്രമൊഴിച്ചത്.