രണ്ട് വയസുകാരന്‍ മീന്‍ കുളത്തില്‍ മുങ്ങി മരിച്ചു


 മറയൂര്‍(ഇടുക്കി) : രണ്ട് വയസുകാരന്‍ വീടിന്റെ മുറ്റത്തെ മീന്‍ കുളത്തില്‍ മുങ്ങി മരിച്ചു. മറയൂര്‍ ചിന്നവരയില്‍ കറുപ്പുസ്വാമി(രാംകുമാര്‍) യുടെയും ജന്നിഫറിന്റെയും മകന്‍ രോഹനാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് അപകടമുണ്ടായത്.

 വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു രോഹന്‍. അടുക്കളയില്‍ പാത്രം കഴുകി വച്ച ശേഷം വീട്ടുമുറ്റത്ത് എത്തിയ അമ്മ ജന്നിഫര്‍ കുട്ടിയെ കാണാതെ വന്നതോടെ പല സ്ഥലത്തും അന്വേഷിച്ചശേഷം അവസാനമാണ് മീന്‍കുളത്തില്‍ മുങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ഉടനെ തന്നെ കുട്ടിയെ കുളത്തില്‍ നിന്നെടുത്തെങ്കിലും വീടിനടുത്ത് വാഹനമെത്താത്തത് തടസമായി.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കനാലിന്റെ അരികിലൂടെ കുട്ടിയുമായി വാഹനം എത്തുന്ന ചാനല്‍മേട്ടില്‍ എത്തിച്ച് സഹായ ഗിരിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അച്ഛന്‍ കോയമ്പത്തൂരില്‍ ജോലിക്കായി പോയിരിക്കുകയായിരുന്നു. സഹോദരന്‍: റൈഗര്‍. മറയൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Previous Post Next Post