കോട്ടയം : ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് വഴിയുള്ള ഗതാഗതത്തിന് ഇന്ന് മുതൽ ജനുവരി 11 വരെ നിയന്ത്രണം ഏർപ്പെടുത്തി.
ഗതാഗതം താഴെ പറയുംവിധം ക്രമീകരിച്ചിക്കുന്നു
എം.സി. റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്കു നിലവിലുള്ള റോഡിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകാം. മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി-അടിച്ചിറ വഴി എം.സി. റോഡിൽ പ്രവേശിക്കണം.
മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്നു കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കുമാരനല്ലൂർ മേൽപ്പാലം വഴി എം.സി. റോഡിൽ പ്രവേശിക്കണം.