ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം പൂർണ്ണമായി നടപ്പാക്കണം; എൻഎസ്എസ്.


പെരുന്ന: ജാതി സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം പൂർണമായി നടപ്പാക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി എൻഎസ്എസ് ശക്തമായി മുന്നോട്ടു പോകുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
      പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശബരിമല നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ അടിയന്തിരമായി പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

      10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ ഉത്തരവിന് എതിരായ ഹർജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിധിയെയും പെരുന്നയിൽ നടന്നു വരുന്ന സമ്മേളനം സ്വാഗതം ചെയ്തു.

Previous Post Next Post