കോന്നി: വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഞള്ളൂര്‍ നിബില്‍ നിവാസില്‍ മനോഹരന്റെ (81) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു മനോഹരന്റെ താമസം. വീടിന്റെ ഭിത്തിയില്‍ പല ഭാഗത്തായി കുടുംബാംഗങ്ങളുടെ പേരുകൾ പരാമർശിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. മൃതദേഹം ഏറെക്കുറെ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. തണ്ണിത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിമുക്ത ഭടൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
Jowan Madhumala
0