പാലക്കാട് : പാലക്കാട് കൂറ്റനാട് പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയ നാല് പേർ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശികളായ സാബിത്ത്, അൽത്താഫ്, പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് പേരുമാണ് ചാലിശ്ശേരി പൊലീസിന്റെ വലയിലായത്. പുതുവത്സര ദിനത്തിൽ പുലർച്ചെയാണ് സംഭവമുണ്ടായത്. കൂറ്റനാട് വാവനാട്ടെ ചാലിപ്പുറം പമ്പിൽ നിന്നാണ് ഇവർ ഇന്ധനം നിറച്ചത്. മൂവായിരം രൂപക്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ മുങ്ങുകയായിരുന്നു. പമ്പ് അധികൃതർ വിവരം ഉടൻ പൊലീസിൽ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി. വാഹന നമ്പർ പരിശോധിച്ച് പെരിന്തണ്ണൽമണ്ണയിലെത്തി. അപ്പോഴാണ് പ്രതികൾ കാറ് വാടകയ്ക്ക് എടുത്തതെന്ന് മനസിലായത്. മേൽവിലാസം പരിശോധിച്ചാണ് പൊലീസ് പ്രതികളിലെക്കെത്തിയത്. പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. പണം തിരികെ കിട്ടിയാൽ മതിയെന്ന് പമ്പുടമ പറഞ്ഞതിനാൽ പ്രതികളെ താക്കീത് ചെയ്ത് വിട്ടയച്ചു.
പമ്പിൽ നിന്നും ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ നാല് പേർ പിടിയിൽ.
Jowan Madhumala
0