ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആരോപണവിധേയമായ ഹോട്ടല്‍ പാര്‍ക്ക് കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാവകുപ്പ് പൂട്ടിയിരുന്നു. പിന്നാലെയാണ് ഹോട്ടൽ അടിച്ചു തകർത്തത്.
സംഭവത്തിൽ ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് യുവതി മരിച്ചതില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബം. സംക്രാന്തിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷമാണ് രശ്മിക്ക് ശാരീരികാസ്വാസ്ഥ്യം തുടങ്ങിയത്. വിശദമായ അന്വേഷണം വേണമെന്നും കുടുംബത്തിന്റെ ആവശ്യം.