ലുധിയാന: പഞ്ചാബിലെ ഫാക്ടറിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫാക്ടറിക്കുള്ളില്‍ നിരവധി പേര്‍ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്.
ലുധിയാനയിലെ ഗിയാസ്പുര ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശത്തെ മാര്‍ക്കറ്റും വീടുകളും പൊലീസ് ഒഴിപ്പിച്ചു.