ബംഗളൂരു : രാജ്യത്തെ ഏറ്റവും ധനികനായ രാഷ്ട്രീയക്കാരില്‍ ഒരാളായ കര്‍ണാടക മന്ത്രി എന്‍ നാഗരാജുവിന്റെ ആസ്തി 1609 കോടി രൂപ. കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ ഹൊസ്കോട്ട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന അദ്ദേഹം തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
വീട്ടമ്മയായ ഭാര്യയ്ക്ക് സ്ഥാപര ജംഗമ വസ്തുക്കള്‍ ഉള്‍പ്പടെ 536 കോടിയുടെ ആസ്തിയുണ്ട്. 2020ലെ തെരഞ്ഞെടുപ്പില്‍ നാഗരാജുവിന്റെ ആസതി 1,220 കോടി രൂപയായിരുന്നു. ഒന്‍പതാം ക്ലാസുവരെ പഠിച്ച നാഗരാജുവിന്റെ പ്രധാന വരുമാനമാര്‍ഗം കൃഷിയും ബിസിനസുമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
2018ലെ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അദ്ദേഹം വിജയിച്ചിരുന്നു. 2019ല്‍ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച കൂറുമാറിയ 17 എംഎല്‍എമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.