കൊച്ചി : ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 186 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് വിമാനം കൊച്ചിയിലെത്തി.
ജിദ്ദയില്‍ നിന്നാണ് വിമാനം കൊച്ചിയിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വിമാനത്തിലുള്ളത്.
മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. പോര്‍ട്ട് ഓഫ് സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ 16-ാം ബാച്ച് തിരിച്ചിട്ടുണ്ട്. 122 പേരാണ് ഈ വിമാനത്തിലുള്ളത്.
ഇവരെ ജിദ്ദയിലെത്തിക്കും. ഇതിനുശേഷമാണ് നാട്ടിലെത്തിക്കുക.
സുഡാനില്‍ നിന്നും ഇതുവരെ 3000 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.