News Desk: UK
Reporter :Jibin M.P.R
Pampadykkaran News
അനധികൃതമായി ഇംഗ്ലീഷ് ചാനല്‍ വഴി ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരില്‍ ഐഎസ് ബന്ധമുള്ള 19 പേര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. വടക്കന്‍ ഫ്രാന്‍സില്‍ നിന്നാണ് ഐഎസ് ഉള്‍പ്പെടുള്ള ഭീകരവാദ സംഘടനകളുമായി ബന്ധമുള്ളവര്‍ എത്തിയത്. അഭയാര്‍ത്ഥികളാകാന്‍ അപേക്ഷിച്ചതോടെ ബ്രിട്ടന് ഇവരെ സംരക്ഷിക്കേണ്ട അവസ്ഥയിലാണ്.
19 പേരും വിവിധ ഹോട്ടലുകളില്‍ കഴിയുകയാണ്. രാജ്യത്തേക്ക് എത്തും മുമ്പേ അവരില്‍ ഏഴു പേര്‍ മറ്റു രാജ്യങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പലരും എം15 നിരീക്ഷിക്കുന്നവരാണ്. ഒപ്പം സ്വന്തം നാട്ടില്‍ നിയമ നടപടി നേരിടുന്നവരുമാണ്.
തീവ്രവാദ ബന്ധമെന്ന് സംശയിക്കുന്ന അഞ്ചു പേര്‍ ഇറാഖികളാണ്. അഞ്ചു പേര്‍ ഇറാന്‍ വംശജരും നാലു പേര്‍ വീതം അഫ്ഗാനിസ്ഥാന്‍ സ്വദേശികളും സൊമാലിയന്‍ സ്വദേശികളുമാണ്. ഒരാള്‍ ലിബിയയില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്. നിരീക്ഷണത്തിലുള്ള ഏഴു പേരില്‍ അഞ്ചു പേര്‍ ഐഎസ് ആയോ മറ്റ് വിഭാഗങ്ങളുമായോ ബന്ധമുള്ളവരാണ്.
മൂന്ന് ഇറാഖികളും രണ്ട് അഫ്ഗാനികളുംഐസിസിന്റെ അഫ്ഗാനിസ്ഥാന്‍ വിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനുമായി ബന്ധമുള്ളവരാണ്. മറ്റു രണ്ടുപേര്‍ ചില ഇറാനിയന്‍ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരും. വിവിധ രാജ്യങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ് പലരും.
മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ പലരേയും സംരക്ഷിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഇത് രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്നതാണ്.