തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ഗർഭിണി മരിച്ചു. ആഴംകോണം തോപ്പുവിളയിൽ ആണ് അപകടമുണ്ടായത്. കുഴിവിള സ്വദേശി സുമിന (22) ആണ് മരിച്ചത്. ഭർത്താവുമൊത്തു വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമുണ്ടായത്. ഭർത്താവുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ എടുത്തു ചാടുകയായിരുന്നുവെന്നും സംശയമുണ്ട്. വീഴ്ചയിൽ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരുക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് സുമിന മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.