പ്രധാനമന്ത്രി നേരത്തെയെത്തും; കേരള സന്ദര്‍ശനം 25ൽ നിന്നും 24ലേക്ക് മാറ്റി




 കൊച്ചി : ഈ മാസം 25ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം 24ലേക്ക് മാറ്റി. കൊച്ചിയില്‍ ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. 

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ റാലികളില്‍ പുനക്രമീകരണം നടത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ കേരളത്തിലെ പരിപാടിയില്‍ മാറ്റം വന്നത്.
 24ന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി, പരിപാടിക്ക് ശേഷം കര്‍ണാടകയിലേക്ക് പോകും. 

ഒരുലക്ഷം യുവാക്കള്‍ യുവം പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്.

 പരിപാടിക്കെത്തുന്ന നരേന്ദ്രമോദി റോഡ് ഷോയിലും പങ്കെടുക്കും. ഐലന്‍ഡ് നാവികസേന വിമാനത്താവളത്തില്‍ നിന്ന് തേവര എസ്എച്ച് കോളജിലെ വേദി വരെയാണ് റോഡ് ഷോ.

 കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.


Previous Post Next Post