വന്ദേ ഭാരത് ഫ്ലാഗ് ഓഫ് 25ന് തിരുവനന്തപുരത്ത് , സർവീസ് കണ്ണൂരിൽ നിന്നും കാസർകോട് വരെ നീട്ടി


 ന്യൂഡൽഹി : തിരുവനന്തപുരത്ത് 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന കേരളത്തിനായി ലഭിച്ച വന്ദേ ഭാരത ട്രെയിൻ തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ സർവീസ് നടത്തും. 
നേരത്തെ കണ്ണൂർ വരെയായിരുന്നു സർവീസ് നിശ്ചയിച്ചിരുന്നത്.

കേരളത്തിൻ്റെ തെക്ക് മുതൽ വടക്ക് വരെ വന്ദേ ഭാരതിൻ്റെ സർവീസ് വേണമെന്ന് ജനങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് കാസർകോഡേക്ക് നീട്ടാൻ തീരുമാനിച്ചതെന്ന്
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്

മണിക്കൂറിൽ 110 കിലോമീറ്റർ സ്പീഡിൽ ഓടിക്കുവാൻ സൗകര്യം ഒരുക്കും

ഡബിൾ സിസ്റ്റൻസ് സിഗ്നൽ സംവിധാനം കൊണ്ടുവരും. ഇതിനായി ട്രാക്കുകൾ പരിഷ്കരിക്കും ഒന്നര വർഷത്തിനുള്ളിൽ ട്രാക്ക് പരിഷ്കരണം പൂർത്തിയാകും

രണ്ടാം ഘട്ടത്തിൽ 130 കിലോമീറ്റർ വേഗം ലഭിക്കും. ഇതിനായി ഭൂമി എടുക്കും. 160 കിമി വേഗമാണ് കർമ്മ പദ്ധതിയിൽ ഉള്ളത്.



Previous Post Next Post