കുവൈത്തിൽ വിദേശികൾ നിയമവിരുദ്ധമായി എടുത്ത 3 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കും : മലയാളികൾക്കും തിരിച്ചടി !!


ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതിയെ നിയമിച്ചു. കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലിയും 600 ദിനാർ ശമ്പളവും ബിരുദവും ഉള്ളവർക്കേ ഡ്രൈവിങ് ലൈസൻസിനു അപേക്ഷിക്കാവൂ എന്നാണ് നിയമം.

എന്നാൽ വ്യാജ രേഖകൾ സമർപ്പിച്ചും മറ്റും പലരും ലൈസൻസ് കരസ്ഥമാക്കിയതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് നിയമ ലംഘകർക്കെതിരെയുള്ള നടപടി കർശനമാക്കിയത്.ഇതുവഴി ഗതാഗതക്കുരുക്കും അവിദഗ്ധരുടെ എണ്ണവും കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതേസമയം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു ജോലിയും നഷ്ടമാകും.
Previous Post Next Post