വീട് കയറി ആക്രമണം.. 4 പേർക്ക്,,ഉൽസവ പറമ്പിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.



അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീട് കയറി ആക്രമണം. ആക്രമണത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. നീർക്കുന്നത്ത് ഒരു വീട്ടിലെ വൃദ്ധ ഉൾപ്പെടെ നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സച്ചിൻ, അമ്മൂമ്മ ശോഭന, ബന്ധുക്കളായ പ്രീതി, നീനു എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റമുണ്ടായി. ആക്രമണം നടത്തിയവരിൽ അജിത്, സുധിലാൽ രാഹുൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിച്ചത് സിപിഎം പ്രവർത്തകരാണെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ ആക്രമണത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. ഉൽസവ പറമ്പിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്.
Previous Post Next Post