ലണ്ടൻ: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ മറിക പാറത്തട്ടേൽ കുടുംബാംഗമായ റെജി ജോണി(49)യാണ് കാൻസർ ബാധിച്ച് ചികിത്സിലിരിക്കെ അന്തരിച്ചത്. ചിചെസ്റ്റർ എൻഎച്ച്എസ് ഹോസ്പിറ്റലിലെ ബാൻഡ് 7 നഴ്സായിരുന്ന റെജി, ചിചെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയാണ്.
കഴിഞ്ഞ വർഷം മേയിൽ ബ്രിട്ടനിലെ ഹോസ്പിറ്റലിൽ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടർ പരിശോധനയിലാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ എത്തുന്നതിന് മുൻപ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സായിരുന്നു. ഏക മകൾ അമ്മു ജോണി. സഹോദരങ്ങൾ: പി. ജെ. ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ.
ബ്രിട്ടനിലെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ച് തൊടുപുഴ മറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കും. സംസ്കാര തീയതി പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു റെജി ജോണി.