സൗത്ത് പാമ്പാടി സ്വദേശിനി കൈതമറ്റത്തിൽ ആൻസി മാത്യു ( 49) അമേരിക്കയിലെ ഡാലസിൽ അന്തരിച്ചു

✍🏻 Jowan Madhumala
ഡാലസ് ∙ സൗത്ത് പാമ്പാടി കൈതമറ്റത്തിൽ ജോ മാത്യുവിന്റെ ഭാര്യ ആൻസി മാത്യു (49) ഡാലസിൽ അന്തരിച്ചു. റാന്നി അയിരൂർ താന്നിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഏഞ്ചൽ മാത്യു, നൈജൽ മാത്യു (യുഎസ്). 
സംസ്കാര ശുശ്രൂഷകൾ ഗാർലാഡ് സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 22നു രാവിലെ 10:30ന്. തുടർന്ന് ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം.
ഉല്ലാസം, നത്തോലി ഒരു ചെറിയ മീൻ അല്ല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് പരേതയുടെ ഭർത്താവ് ജോ മാത്യു.
Previous Post Next Post