ദേശീയപാതയിൽ നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 4 പേർക്ക് ഗുരുതര പരിക്ക്.


മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. 
കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. 

കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. 

മരിച്ച ഒരാളുടെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും , പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Previous Post Next Post