കൂരോപ്പട ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിൽ. 71 പഞ്ചായത്തുകളുള്ള ജില്ലയിൽ 69-ാം സ്ഥാനത്താണ് പഞ്ചായത്ത് ഇത് സംസ്ഥാനതലത്തിൽ വരുമ്പോൾ 851ാം സ്ഥാനവും


കൂരോപ്പട ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിൽ. 71 പഞ്ചായത്തുകളുള്ള ജില്ലയിൽ 69-ാം സ്ഥാനത്താണ് പഞ്ചായത്ത് ഇത് സംസ്ഥാനതലത്തിൽ വരുമ്പോൾ 851ാം സ്ഥാനവും  ,...പഞ്ചായത്ത് ഭരണം തികച്ചും പരാജയമെന്ന് പ്രതിപക്ഷം 


കൂരോപ്പട : കൂരോപ്പട ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിൽ. 71 പഞ്ചായത്തുകളുള്ള ജില്ലയിൽ 69-ാം സ്ഥാനത്താണ് പഞ്ചായത്ത് ഇത് സംസ്ഥാനതലത്തിൽ വരുമ്പോൾ 851ാം സ്ഥാനവും . പദ്ധതി നിർവഹണത്തിൽ മാർച്ച് മാസം കഴിയുമ്പോഴും കൂരോപ്പട പഞ്ചായത്തിലെ വികസന പദ്ധതികൾ ഭൂരിഭാഗവും പെരുവഴിയിലാണ്. ഡയാലിസിസ് രോഗികൾക്കുള്ള പദ്ധതി, ഹരിത കർമ്മസേനയ്ക്ക് വാഹനം വാങ്ങൽ , 


'ക്ഷീരകർഷകർക്കുള്ള പദ്ധതി തുടങ്ങിയവ ഒന്നും തന്നെ നടന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പദ്ധതി നിർവഹണം പാളുന്നതിന് ഇടയാക്കിയത്. പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിന്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനായി ലക്ഷങ്ങൾ മുടക്കിയാണ് പഞ്ചായത്ത് സ്ഥലം വാങ്ങിയത് പഞ്ചായത്തിലെ ഭുരിഭാഗം റോഡുകളും തകർന്ന് ഗതാഗത യോഗ്യമല്ലാതായി കിടക്കുന്നു. ഇവ ഏറ്റെടുത്ത് പണികൾ പൂർത്തീകരിക്കുന്നതിനു് കരാറുകാർ എത്താത്ത സ്ഥിതിയാണ്. പഞ്ചായത്തിന്റെ പല വാർഡുകളിലും ജലക്ഷാമം രൂക്ഷമാണ്


. ജലജീവൻ മിഷൻ പദ്ധതിയുടെ പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല - ഇതിനായി അനുവദിച്ച 86 കോടി കേന്ദ്ര ഫണ്ട് വിനിയോഗിച്ചിട്ടില്ല പട്ടികജാതി പട്ടിക വർഗ ഫണ്ടു o പൂർണ്ണമായി വിനിയോഗിച്ചിട്ടില്ല ജനങ്ങൾക്ക് ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. മേൽപഞ്ചായതകളിൽ നിന്നും ലഭിക്കേണ്ട ഫണ്ട് വിനിയോഗിക്കുന്നതിലും വീഴ്ച പറ്റി ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. 5 ജീവനക്കാരുടെ കുറവ് പഞ്ചായത്തിലുണ്ട്. പല ആവശ്യങ്ങൾക്കും പഞ്ചായത്തിലെത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ ലഭിക്കുന്നില്ലന്ന പരാതിയുമുണ്ട്. ചുരുക്കത്തിൽ പഞ്ചായത്ത് ഭരണ സമിതി നിഷ്കൃയമായ സ്ഥിതിയിലാണ്. ജനങ്ങൾക്ക് ഉപയോഗപ്രദമായ സേവനങ്ങൾക്ക് ഉയോഗിക്കേണ്ട ഫണ്ടുകൾ നഷ്ടപെടുത്തിയ പഞ്ചായത്ത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ജനവികാരം ശക്തമാണ് .ഇതിനെ തിരെ സമര പരിപാടികൾക്കൊരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികൾ .

ഭരണ സമിതി രാജിവയ്ക്കണം
പദ്ധതി നിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ഭരണസമിതി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബി.ജെ പി കോൺഗ്രസ് അംഗങ്ങൾ ആണ് രാജി ആവശ്യപ്പെട്ടത്. 17 അംഗങ്ങളിൽ 10 അംഗങ്ങൾ രാജി ആവശ്യപ്പെട്ടു. നിലവിൽ എൽ ഡിഫ് ഭരിക്കുന്ന പഞ്ചായത്തിൽ എൽ ഡി ഫ് 7 യു.ഡി.ഫ് 6 ബിജെപി 4 എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ പി അംഗങ്ങളായ ആശ ബിനു പി.എസ് രാജൻ, മഞ്ജു കൃഷ്ണ കുമാർ, സന്ധ്യ ജി നായർ എന്നിവർ സമരത്തിനൊരുങ്ങുകയാണ്.
Previous Post Next Post