ഇന്ന് പെസഹ വ്യാഴം; അന്ത്യ അത്താഴ സ്മരണയിൽ വിശ്വാസികൾ; പള്ളികളിൽ പ്രത്യേക പ്രാർത്ഥന


 കൊച്ചി : ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കും. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പെസഹ വ്യാഴ കര്‍മങ്ങളും നടക്കും. 

പെസഹ വ്യാഴത്തോട് അനുബന്ധിച്ച് പട്ടം സെന്റ്‌മേരിസ് പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. വൈകുന്നേരം 3 മണിക്ക് കർദിനാൾ ബസേലിയസ് ക്ലിമീസ് ബാവ ചടങ്ങിന് നേതൃത്വം നൽകും. കോട്ടയം പഴയ സെമിനാരിയിൽ ഉച്ചകഴിഞ്ഞ് 2ന് കാൽകഴുകൽ ശുശ്രൂഷ നടക്കും.

വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നത്.

 യേശു ദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് തന്റെ 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ സ്മരണാര്‍ഥമാണ് പെസഹാ വ്യാഴം വിശുദ്ധ നാളായി ആചരിക്കുന്നത്. 

ഈ ദിവസം ഓരോ ഇടവകയിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാൽ കഴുകൽ ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടത്. അന്ത്യ അത്താഴ സ്മരണയിൽ ദേവാലയങ്ങളിലും വീടുകളിലും വൈകിട്ട് അപ്പം മുറിക്കൽ ചടങ്ങും ഉണ്ടാകും. വിവിധ ദേവാലയങ്ങളിലെ ചടങ്ങുകൾക്ക് സഭാ മേലധ്യക്ഷന്മാർ മുഖ്യകാർമികരാകും.
Previous Post Next Post