പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം ഡി എം എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.
എരുമേലി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നും വന്ന ബസ് തടഞ്ഞുനിർത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എം ഡി എം എ പിടികൂടിയത്.
70 ഗ്രാമോളം എം ഡി എം എ ഇവരിൽ നിന്നും കണ്ടെത്തി.
LSD സ്റ്റാമ്പുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.