കൊല്ലം : കുടുംബ പ്രശ്നത്തിന്റെ പേരിൽ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തി വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ടാണ് സംഭവം. കൊല്ലം പഴങ്ങാലം സ്വദേശി നന്ദകുമാറി(37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
കുടുംബ പ്രശ്നത്തിന്റെ പേരിൽ നന്ദകുമാറിനെ കുണ്ടറ സിഐ രതീഷ് പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പോലീസ് സ്റ്റേഷനിൽ വെച്ച് നന്ദകുമാറിനെ സിഐ മർദ്ദിച്ചതായി ആരോപണമുണ്ട്. പോലീസിന്റെ മർദ്ദനമേറ്റതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.