കെ.എസ്.യു സംസ്ഥാന ഭാരവാഹിപ്പട്ടിക മരവിപ്പിച്ചു

 


 തിരുവനന്തപുരം : കേരളത്തിലെ കെ എസ് യുവിന്റെ പുതിയ ഭാരവാഹി പട്ടിക മരവിപ്പിച്ച് ദേശീയ നേതൃത്വം. പ്രായവും വിവാഹവും പരാതിയായി എത്തിയ സാഹചര്യത്തിലാണ് തീരുമാനം. 


കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആലോഷ്യസ് സേവിയറിന് പ്രായപരിധിയിൽ ഇളവ് നൽകും. ബാക്കിയാർക്കും ഇനി ഇളവുണ്ടാകില്ല. വിവാഹിതരേയും ഭാരവാഹി പട്ടികയിൽ നിന്നും മാറ്റും.

 കെപിസിസി അധ്യക്ഷൻ കെ സുധാകരനും എ-ഐ ഗ്രൂപ്പുകളും ഒരുമിച്ച് പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് തീരുമാനം.

കെ എസ് യു ഭാരവാഹികളിൽ ഇനിയും ചർച്ചകൾ നടക്കും. കേരളത്തിൽ കോൺഗ്രസ് നേതൃത്വവുമായി കൂടിയാലോചിച്ച് പുതിയ പട്ടിക ഉടൻ പ്രഖ്യാപിക്കും. 

നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് പുതുതായി നിയമിച്ച വൈസ് പ്രസിഡന്റുമാരുടേയും ജനറൽ സെക്രട്ടറിമാരേയും പിൻവലിക്കുന്നതെന്ന് എൻ എസ് യു നേതൃത്വം വ്യക്തമാക്കുന്നു.


أحدث أقدم