ചെറുവള്ളി ദേവീക്ഷേത്രത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി അടനിവേദ്യം വഴിപാട്



കോട്ടയം: രാഹുൽ ഗാന്ധിക്കായി ജഡ്ജിയമ്മാവൻ ക്ഷേത്രത്തിൽ വഴിപാട് നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിന്റെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. കോൺഗ്രസ് ചെറുവള്ളി മേഖല കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് ഇവിടെയും പ്രധാന ക്ഷേത്രത്തിലും വഴിപാടുകൾ നടത്തിയത്. ചെറുവള്ളിയമ്മക്ക് പുഷ്പാഞ്ജലിയും കൊടുംകാളിക്ക് നടകുരുതി പറ വഴിപാടും, ജഡ്ജിയമ്മാവന് അടനിവേദ്യവുമാണ് നടത്തിയത്. രാഹുൽഗാന്ധി, മൂലം നാൾ എന്ന പേരിലാണ് രസീത് വാങ്ങിയത്.
Previous Post Next Post