കേരളത്തിൽ ഇടനിലക്കാരും ബിനാമികളുമാണ് ഭരണം നടത്തുന്നതെന്ന് രമേശ് ചെന്നിത്തല


 കോട്ടയം : കേരളത്തിൽ ഇടനിലക്കാരും ബിനാമികളുമാണ് ഭരണം നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കേരളത്തിൽ ഒരേ പാറ്റേണിലുള്ള അഴിമതിയാണ് നടക്കുന്നത്. IA ക്യാമറകളുടെ ഇടപാട് ശിവശങ്കരനാണ് തുടങ്ങി വെച്ചത്. 

ഇന്ന് അവതാരങ്ങളാണ് സെക്രട്ടറിയെറ്റിന്റെ ഇടനാഴികളിൽ . മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളൊടുള്ള വെല്ലുവിളിയാണ്. കേരള സ്റ്റൊറി സിനിമ കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ളതാണ്. ഇതിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


ഈ പോസ് മിഷ്യനുകളുടെ തകരാറുകൾ മൂലം റേഷൻ കടകളുടെ പ്രവർത്തനം മുടക്കിയിരിക്കുകയാണ്.ഇവിടെ ഉപയോഗിക്കുന്ന ഇ പോസ് മിഷ്യനുകൾ ഏറ്റവും നിലവാരം കുറഞ്ഞതാണ്.


 ക്യാബിനെറ്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് മുഖ്യമന്ത്രിയിലേക്ക് അധികാരം ചെന്നെത്തുന്നത് അപകടകരമാണന്നും രമേശ് ചെന്നിത്തല 
എം. എൽ.എ ചൂണ്ടിക്കാട്ടി.കോൺഗ്രസ്സ് ലീഡർ



Previous Post Next Post