ഇടഞ്ഞ കൊമ്പൻ ലോറി മറിച്ചു… കൊമ്പൊടിഞ്ഞു


തൃശൂർ : തൃശൂർ മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചു.

Previous Post Next Post