ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിലായി


പത്തനംതിട്ട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ച യുവാവ് അറസ്റ്റിലായി. പത്തനംതിട്ട വള്ളംകുളം സ്വദേശി വിഷ്ണുവാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. നെല്ലാട് പാടത്തുംപാലത്തിന് സമീപത്ത് വച്ചാണ് വിഷ്ണു യുവതിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തിയത്. ആദ്യം അസഭ്യം പറഞ്ഞു. പിന്നീട് കടന്ന് പിടിച്ചു. യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി. ഈ സമയം വിഷ്ണു സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു.

നിരന്തരം വിഷ്ണു യുവതിയെ ശല്യപ്പെടുത്തുമായിരുന്നു. ഇതിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയതാണ് വഴിയിൽ തടഞ്ഞു നിർത്തിയുള്ള അതിക്രമത്തിന് കാരണം. സംഭവം ഉണ്ടായതിന് പിന്നാലെ യുവതി തിരുവല്ല പൊലീസിൽ വീണ്ടും പരാതി നൽകി. വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Previous Post Next Post