പാമ്പാടി അങ്ങാടി വയലിൽ അയ്യപ്പ ഭക്തരുടെ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് ; പരിക്കേറ്റത് റാന്നി സ്വദേശിക്ക്


കോട്ടയം : കെ കെ റോഡിൽ പാമ്പാടി അങ്ങാടി വയലിൽ കെഎസ്ആർടിസി ബസും ബൈക്കും അയ്യപ്പഭക്ത സഞ്ചരിച്ച കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റാന്നി സ്വദേശിയായ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും പാമ്പാടി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബൈക്ക്. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന അയ്യപ്പഭക്തരമായ മടങ്ങി എത്തിയ മിനി ബസ്സുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ മിനി ബസ് കെഎസ്ആർടിസി ബസ്സിന് പിന്നിൽ ഇടിച്ചു. അപകടത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കെ.കെ റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി.
Previous Post Next Post