കൊച്ചി- അരിക്കൊമ്പന്‍ വിഷയം കേരള ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ 2019 ല്‍ അപകടകാരിയായ ആനയെ പിടിക്കുന്നതിന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു. ചിന്നക്കനാല്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന അരിക്കൊമ്പന്‍ വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ സ്വമേധയ ഉള്ള കേസില്‍ ജോസ് കെ.മാണി കക്ഷിചേര്‍ന്നിരുന്നു. കേരളമെമ്പാടും നടന്ന വന്യജീവി ആക്രമണങ്ങളുടെ വിശദാംശങ്ങളും വന്യജീവി ആക്രമണങ്ങളില്‍ നിന്നും മനുഷ്യന് ലഭിക്കേണ്ട സംരക്ഷണം കാലോചിതമായി നടപ്പാക്കത്തതിനാല്‍ സംഭവിക്കുന്ന ബുദ്ധിമുട്ടുകളും കേസില്‍ കക്ഷിചേര്‍ന്നുകൊണ്ട് ജോസ് കെ.മാണി ചൂണ്ടിക്കാട്ടിയിരുന്നു. 2018 നും 2022 നുമിടയില്‍105 മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത്
അരിക്കൊമ്പന്‍ കേസ് :മദ്രാസ്‌ഹൈക്കോടതി വിധിന്യായം ചൂണ്ടിക്കാട്ടി ജോസ് കെ.മാണി
Jowan Madhumala
0
Tags
Top Stories