✍🏻 ജോവാൻ മധുമല
പാമ്പാടി : ഓടകളെല്ലാം നിറഞ്ഞു കവിഞ്ഞതിനാൽ ഒറ്റമഴക്ക് പാമ്പാടി ടൗണിലെ കടകളിൽ വെള്ളം കയറി. ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയിലാണ്
കാളച്ചന്ത ഭാഗത്തെ റോഡുകൾ നിറഞ്ഞ് വെള്ളം കടകളിലേയ്ക്ക് കയറിയത്. ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകൾ മാലിന്യങ്ങളും , മലിന ജലവും ഉൾപ്പെടെ നിഞ്ഞു കിടന്നപ്പോഴാണ് മഴ കൂടി പെയ്തത്. ഓട വൃത്തിയാക്കേണ്ടത് ദേശീയ പാതക്കാരാണ് ചെയ്യേണ്ടതെന്ന നിലപാടാണ് പാമ്പാടി ഗ്രാമപഞ്ചായത്ത് എന്നാണ് നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
.എന്നാൽ വർഷങ്ങൾക്ക് മുൻപ് നിര്യാതയായ അന്നമ്മ ചെറിയാൻ പഞ്ചായത്തു പ്രസിഡൻ്റും അഡ്വ: സിജു കെ ഐസക് വൈസ് പ്രസിഡൻറും ആയിരിന്ന ഭരണ സമതിയുടെ കാലത്ത്
ദേശീയ പാത അധികൃതരുടെ അതു വാദത്തോടെ സ്ലാബുകൾ മുഴുവൻ പൊക്കി ഓടകൾ വൃത്തിയാക്കിയിരുന്നതായി വ്യാപാരികൾ പറഞ്ഞു. അന്നും ഇത് ദേശീയ പാത ആണെന്ന കാര്യം പുതിയ ഭരണസമതി ഓർക്കണം,
അന്ന് പാമ്പാടിയിലെ ചില രാഷ്ടീയ ബന്ധമുള്ള സ്ഥാപന ഉടമകൾ മാലിന്യ കുഴലുകൾ ഓടയിലേയ്ക്ക് ഘടിപ്പിച്ചിരുന്നതായും അവയുടെ ഉള്ളിലേയ്ക്ക് സിമൻ്റും ചണ ചാക്കും നിറഞ്ഞ മിശ്രിതം ഇടിച്ച് കയറ്റി മാലിന്യ ഉറവിടം അടക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു
മാത്രമല്ല ബസ് സ്റ്റാന്റിന്റെ മുന്നിൽ നിന്നും ആരംഭിക്കുന്ന ഓടയിലേയ്ക്ക് കക്കൂസ് മാലിന്യക്കുഴൽ തുറന്നു വെച്ചിരുന്നത് കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു
നാളുകൾ കഴിഞ്ഞപ്പോൾ ഓടയിലേയ്ക്ക് വീണ്ടും മാലിന്യക്കുഴലുകൾ തുറന്നു വെച്ചതായും ആക്ഷേപമുണ്ട് . ഈ ഓടയിൽ കൂടി ഒഴുകിയെത്തുന്മാലിന്യങ്ങൾ ടൗണിനു സമീപത്തുകൂടി ഒഴുകുന്ന തോട്ടിലെത്തുകയും ചെയ്യുന്നുണ്ട്.
പാമ്പാടി ടൗണിലെ ഓടകൾ മഴക്കാല പൂർവ്വ ശുചീകരണ പദ്ധതിയിലുൾപ്പെടുത്തി അടിയന്തിരമായി വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉടൻ ഓടയുടെ പണി ആരംഭിച്ചില്ലെങ്കിൽ ജൂൺ മുതൽ മഴ ആരംഭിക്കും ഇനി മഴയുടെ സീസൻ എത്താൻ ആഴ്ച്ചകൾ മാത്രമേ ബാക്കി ഉള്ളൂ ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് ഉറപ്പ് ,അതേസമയം ദീർഘ വീഷണമില്ലത്ത കടലാസു പദ്ധകൾ ആണ് പഞ്ചായത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അതിന് ഉദാഹരണമാണ് തെള്ളിച്ചുവട്ടിലെ കുട്ടികളുടെ പാർക്ക് എന്ന ഉഡായിപ്പ് പദ്ധതി എന്നും നാട്ടുകാർ പരിഹസിച്ചു