'
ചെന്നൈ : അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയെ തടവു ശിക്ഷയ്ക്കു വിധിച്ച ജഡ്ജിക്കെതിരെ ഭീഷണി പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവ്. രാഹുല്‍ ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് വിധിച്ച സൂറത്ത് കോടതി ജഡ്ജി എച്ച് വര്‍മ്മയുടെ നാവ് മുറിച്ചെടുക്കുമെന്നാണ് ഡിണ്ടിഗലിലെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ മണികണ്ഠന്റെ ഭീഷണി. പ്രസംഗം വൈറല്‍ ആയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.
കോണ്‍ഗ്രസിന്റെ എസ്.സി/ എസ്.ടി. വിഭാഗത്തിന്റെ പ്രതിഷേധത്തിലായിരുന്നു മണികണ്ഠന്റെ പരാമര്‍ശം.
പ്രസംഗത്തിലെ വാക്കുകള്‍ ഇങ്ങനെ:-
'മാര്‍ച്ച് 23ന്, സൂറത്ത് കോടതി ജഡ്ജ് നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കേട്ടോളൂ ജഡ്ജി എച്ച് വര്‍മ്മ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ നിങ്ങളുടെ നാവ് അറുത്തെടുക്കും.'
ഈ പ്രസംഗം സമൂഹമധ്യമങ്ങളിൽ പ്രചരിച്ചതോടെ മണികണ്ഠനെതിരെ പൊലീസ് കേസെടുത്തു.