ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്, തമ്മിൽത്തല്ലിയത് വിദ്യാർത്ഥികൾ



 വയനാട് : കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.

 ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം. ഒരു സംഘം മർദിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല് ഉണ്ടായത്.

 ഏതാനും പേർക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.

Previous Post Next Post