കോട്ടയത്ത് രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി


കോട്ടയം: രൂപമാറ്റം വരുത്തിയ നാലു ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. നാലു ബൈക്കുകളുടെയും ഉടമകൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകി. ഇവരിൽ നിന്ന് 65000 രൂപ വീതം പിഴ ഈടാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ബൈക്കുകൾ ഓടിച്ചിരുന്നവരുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇൻസ്റ്റഗ്രാമിലെ ബൈക്ക് സ്റ്റണ്ടിംഗ് വീഡിയോകളുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി.

Previous Post Next Post