വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; സൂര്യനെല്ലിയിൽ വീട് തകർത്തു; ഓടി രക്ഷപ്പെട്ട് വീട്ടുകാർ


 
 തൊടുപുഴ: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലി ആദിവാസി കോളനിയിൽ കയറിയ കൊമ്പൻ ഒരു വീട് തകർത്തു. 

കോളനിയിലെ ലീലയുടെ വീടാണ് കൊമ്പൻ ആക്രമിച്ച് തകർത്തത്. വീടിന്റെ അടുക്കളയും മുൻ വശവും ഇടിച്ചു തകർത്തു. 

ഈ സമയത്ത് ലീലയും മകളും മകളുടെ കുഞ്ഞും വീട്ടിലുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

Previous Post Next Post