പത്തനംതിട്ട: ക്ഷേത്ര ഉത്സവത്തിന് ഗാനമേള സംഘം വിപ്ലവ ഗാനം പാടാത്തതിനെ തുടർന്ന് സംഘർഷം. തിരുവല്ല വള്ളംകുളം നന്നൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. പ്രാദേശിക സി.പി.എം പ്രവർത്തകരാണ് ബഹളം ഉണ്ടാക്കിയത്. ബഹളം വെച്ചവർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ആർഎസ്എസിന്റെ ഗണഗീതം ഗാനമേള സംഘം പാടിയതിനെ തുടർന്നാണ് സി.പി.എം പ്രവർത്തകർ വിപ്ലവ ഗാനം പാടണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
ഗാനമേള സംഘം വിപ്ലവ ഗാനം പാടിയില്ല.. തിരുവല്ലയിൽ ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം…
Jowan Madhumala
0