കാഞ്ഞങ്ങാട്: ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മക്ക് ഗുരുതരമായി പൊള്ളലേറ്റു. മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെരുമ്പ കാര്യടുക്കം റോഡിലെ അബ്ബാസിന്റെ ഭാര്യ ജമീലക്കാണ് (60) പൊള്ളലേറ്റത്. കളനാട് ചെരുമ്പയിൽ ആണ് അപകടം നടന്നത്. വീട്ടിൽ അടുക്കളയിൽ പാചകം ചെയ്യവേ പാചക ഗ്യാസ് സിലിണ്ടറിന് തീപിടിക്കുകയായിരുന്നു. ചോർച്ചയുണ്ടായാണ് തീ പിടിച്ചതെന്നാണ് കരുതുന്നത്.
60 ശതമാനത്തോളം പൊള്ളലോടെ ഇവരെ കാസർഗോഡ് ആശുപത്രിയിലും തുടർന്ന് മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയം ജമീലയുടെ മകൻ ജംഷീർ (25) വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ, ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു