തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് റെയ്ഡുകള്‍ നടത്തരുത്': കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി

'
 ബെംഗളുരു : തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് റെയ്‌ഡുകള്‍ നടത്താനോ വസ്തുക്കള്‍ പിടിച്ചെടുക്കാനോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് കര്‍ണാടക ഹൈക്കോടതി.

റിട്ടേണിംഗ് ഓഫീസര്‍ക്കും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പരിശോധനയ്ക്ക് അധികാരമുണ്ട്.

 എന്നാല്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്ബ് ഇത്തരത്തില്‍ പരിശോധനകള്‍ നടത്തരുത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് നാഗപ്രസന്നയുടേതാണ് വിധിപ്രസ്താവം.

ബെംഗളുരു ശിവാജി നഗറിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മാര്‍ച്ച്‌ 19-ന് ഹര്‍ജിക്കാരന്‍റെ വസതിയില്‍ നിന്ന് അരിച്ചാക്കുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. മാര്‍ച്ച്‌ 29-നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Previous Post Next Post