വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ കടയിൽ കയറി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.


അമ്പലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ കടയിൽ കയറി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വളഞ്ഞവഴി പുത്തൻവീട് ഷാജഹാൻ (34)നെ ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വളഞ്ഞവഴി യൂണിറ്റ് പ്രസിഡന്റും, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റുമായ അഷറഫ് പ്ലാമൂട്ടിലിനെയാണ് തിങ്കളാഴ്ച രാവിലെ കടയിൽ കയറി ഷാജഹാൻ മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് അഷറഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളഞ്ഞവഴി യൂണിറ്റ് കമ്മിറ്റി അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. യൂണീറ്റ് കമ്മിറ്റിയൂടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ ജനറൽ സെക്രട്ടറി മംഗളാനന്ദൻ പുലരി ട്രഷറർ ഇബ്രാഹിംകുട്ടി വിളക്കേഴം എന്നിവർ പ്രസംഗിച്ചു. മർദ്ദനത്തിൽ പ്രതിഷേധിച്ച് രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ പ്രദേശത്തെ കടകൾ അടച്ച് വ്യാപാരികൾ ഹർത്താൽ നടത്തി.
Previous Post Next Post