മീനമ്പലം സന്തോഷിൻ്റെ നാടകവേദിയുടെ കൈപുസ്തകമായ വേദി ഉടൻ പുറത്തിറങ്ങും



കോട്ടയം :പുസ്തകത്തിന്റെ പേര് സൂചിപ്പിച്ചുകൊണ്ടുള്ള ആദ്യകുറിപ്പാണിത്. 850 ൽ കൂടുതൽ പേജുകളുള്ള പുസ്തകമാണ് "വേദി എന്ന് മീനമ്പലം സന്തോഷ് പത്രക്കുറിപ്പിൽ പറഞ്ഞു.

പുസ്തകത്തിൻ്റെ ഉള്ളടക്കം :
ഒരു കലാകാരനെ രൂപപ്പെടുത്തി എടുക്കുന്നതിൽ 
ഒരു നാടിന്റെപങ്ക്,
ഗ്രന്ഥകർത്താവിന്റെ അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ,ഒപ്പം സഹകരിച്ചവരുടെ ഫോട്ടോകൾ, സംവിധാനം ചെയ്തിട്ടുള്ള നാടകങ്ങളുടെ പ്രമുഖരെഴുതിയ ആമുഖ പഠനങ്ങൾ,പ്രൊഫഷണൽ നാടക രംഗത്ത് 50 വർഷമായി പ്രവർത്തിച്ചുവരുന്ന 
നടിനടന്മാരുടെ പേര്(2266) ,ജില്ലാ അടിസ്ഥാനത്തിൽ ഫൈനാൻസ് സൊസൈറ്റികൾ(320), നാടകകൃത്തുക്കൾ (217),
സംവിധായകർ (213),സംഗീതസംവിധായകർ(117) 
ഗാന രചയിതാക്കൾ(137) 
രംഗശില്പികൾ (44)
പരസ്യകല(37) 
ഓഫീസ് നിർവഹണം(37),
ദീപനിയന്ത്രണം(189), ശബ്ദനിയന്ത്രണം(121),
രംഗക്രമീകരണം(202),
വേദിയിലും
സ്റ്റുഡിയോയിലും വിവിധ സംഗീതോപകരണങ്ങൾ വായിച്ചവർ(300), 
ഗായകർ (156), റിക്കോർഡിങ് സ്റ്റുഡിയോ (31), റിക്കോഡിസ്റ്റുകൾ (28),കേരളത്തിലെ പ്രഫഷണൽ നാടക സമിതികൾ - ജില്ലാ അടിസ്ഥാനത്തിൽ(547),
ഭാരത പര്യടനം നടത്തിയ നാടക സമിതികളുടെ പേര് (71), പ്രോഗ്രാം ഏജൻസികളുംലഭിച്ച ചിത്രങ്ങളും (198),
എല്ലാ സംസ്ഥാനങ്ങളിലും മലയാള പ്രൊഫഷണൽ നാടകങ്ങൾക്ക് വേദി നൽകിയ സംഘടനകൾ - ഗോവ,മഹാരാഷ്ട്ര, ഗുജറാത്ത്,രാജസ്ഥാൻ, ദില്ലി,പഞ്ചാബ് ,ഹരിയാന, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, വെസ്റ്റ് ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക (270), തിരുവനന്തപുരം
ജില്ലയിലെ
പഴയ കാല അമേറ്റർ സംഘാടകരുടെ ഫോട്ടോയും വിവരണങ്ങളും (30),കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾ വിശദാംശം,നാളിതുവരെ അമ്മന്നൂർ പുരസ്കാരം, എസ്.എൽ പുരം.സദാനന്ദൻ നാടക പുരസ്കാരം,ഫെലോഷിപ്പുകൾ,അക്കാദമി അവാർഡുകൾ,ഗുരുപൂജ, എൻഡോവ്മെന്റ് അവാർഡ്കൾ എന്നീ പുരസ്കാരങ്ങൾ ലഭിച്ച നാടകവുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേര് വിവരങ്ങൾ, അന്തർദേശീയ നാടകോത്സവത്തിനെക്കു
റിച്ചുള്ള ലഘു വിവരണം - ITFOK , നാടകമാസികകളെ കുറിച്ചുള്ള വിവരങ്ങൾ, 1978 മുതൽ പ്രൊഫഷണൽ നാടക മത്സരങ്ങളുടെ അവാർഡിനെക്കുറിച്ചുള്ള വിവരങ്ങൾ (പി.ആർ ഡി & കേരള സംഗീത നാടക അക്കാദമി),കേരളത്തിലെ 
പ്രൊഫഷണൽ നാടകവുമായി ബന്ധപ്പെട്ട രണ്ടായിരത്തോളം കലാകാരന്മാരുടെ ഫോട്ടോകൾ,ബഹറിൻ - മസ്കറ്റ് - കുവൈറ്റ് - ഷാർജ - ദുബായ് - അബുദാബി - ഖത്തർ - സൗദി അറേബ്യ - ലണ്ടൻ -ആസ്ട്രേലിയ - അമേരിക്ക - വാഷിംഗ്ടൺ ഡി.സി - മുംബൈ - കൽക്കട്ട - ഡൽഹി -പോണ്ടിച്ചേരി 
-മദ്രാസ് എന്നീ സ്ഥലങ്ങളിലെ പ്രവാസികളായ നാടക കലാകാരന്മാരുടെ ലഭിച്ചിട്ടുള്ള 200 ൽപ്പരം ഫോട്ടോകൾ, ജനകീയ നാടകവേദിയിൽ ഒരു നാടകം രൂപപ്പെടുന്നതിനെ ക്കുറിച്ചുള്ള വിശദാംശങ്ങൾ - നാടക നിർമിതി - PopularTheatre Crafty Art of Play Making എന്നിവ ഉൾപ്പെട്ട പുസ്തകമാണ് " വേദി "

സന്തോഷിൻ്റെ വാക്കുകൾ 

" വേദി "എന്റെ പുസ്തകമല്ല.ജനകീയ നാടക വേദിയിലെ പതിനായിരത്തിൽപ്പരം കലാകാരന്മാരെ രേഖപ്പെടുത്തിയ പുസ്തകമാണിത്. അതുകൊണ്ടുതന്നെ ഈ പുസ്തകം നിങ്ങൾ ഓരോരുത്തരുടെതുമാണ്. " വേദി " യുടെ ഒന്നാം ഭാഗം മെയ് മാസത്തിൽ റിലീസ് ചെയ്യുന്നു. വിട്ടുപോയവരെയെല്ലാം രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്.
ഒന്നാം ഭാഗമായ" വേദി " യിൽ നാല് പതിറ്റാണ്ട് കാലമായി കേരളത്തിലെ പൊതുധാര നാടകവേദിയിൽ സംഘാടകനായും സംവിധായകനായും നടനായും പ്രവർത്തിച്ച ഗ്രന്ഥകാരൻ ഉൾക്കൊണ്ട
പാഠങ്ങൾ , ദർശനങ്ങൾ, അടയാളപ്പെടുത്തലുകൾ, അരങ്ങനുഭവങ്ങൾ എന്നിവയ്ക്ക്
പ്രാധാന്യം നൽകിയിട്ടുണ്ട്.പ്രൊഫഷണൽ നാടകവേദിയുടെ ചരിത്രരേഖകൾ ഇന്നോളം അടയാളപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഒരു കലാകാരന്റെ അനുഭവ പഠനത്തിലൂടെ വാർത്തെടുത്തതാണ്
ജനകീയ നാടക വിജ്ഞാന ശേഖരമമായ ഈ അക്ഷര സഞ്ചയം. രേഖപ്പെടുത്തലുകളില്ലാത്ത ആരും ശ്രദ്ധിക്കാതെ പോകുന്ന ജനകീയ നാടകവേദിയെക്കുറിച്ച് ഭാവിയിൽ അന്വേഷികളാ
യ ചിലർക്കെങ്കിലും ഈ ഗ്രന്ഥം വഴിവിളക്കാകുമെ ന്ന് കരുതുന്നു.മാത്രമല്ല നാല്
പതിറ്റാണ്ടായി സമാർജിച്ചെടുത്ത തിരിച്ചറിവുകൾ കേവലം വ്യക്ത്യധിഷ്ഠിതമായി നിലനിന്നാൽപ്പോരായെന്നും നാടകതല്പരരായ വരും തലമുറയ്ക്ക് അരങ്ങുമായി ബന്ധപ്പെട്ട ഈ ഭൂതകാല സ്മൃതികൾ, കൊഴിഞ്ഞുപോയ അരങ്ങനുഭവങ്ങളുടെ ചരിത്ര രേഖകളായി ഓർത്തെടുക്കാൻ സഞ്ചാരമാർഗ്ഗദർശികളാ യിത്തീരണമെന്നുള്ള ഈ എളിയ നാടകക്കാരന്റെ മോഹത്തിന്റെ സാക്ഷാത്കാരം കൂടിയാണീ കൈപ്പുസ്തകം.ഉപജീവനത്തിനുവേണ്ടി അരങ്ങിൽ ആത്മസമർപ്പണം നടത്തിയ ആയിരക്കണക്കിന് അഭിനേതാക്കളും മറ്റു കലാപ്രവർത്തകരും, രാപകലില്ലാതെ വേദികളും വേദനകളും പങ്കുവെച്ച ഒരു കാലം! കരഘോഷങ്ങളേ
റ്റുവാങ്ങിയ നാടക വേദിയിലെ നല്ലകാലമോർ
ത്ത് മൗനികളായിരിക്കാൻ വിധിക്കപ്പെട്ട ,കടം കയറിയ ശിഷ്ടകാലം അരക്ഷിതരാ ക്കപ്പെട്ട അതുല്യ പ്രതിഭകളൊന്നൊന്നായി അരങ്ങൊഴിയുന്ന ഈ കാലത്തിൽ മനസ്സിലോടി
ക്കയറിയതെല്ലാം പകർത്താൻ ശ്രമിച്ചതാണി അനുഭവപാഠം. പ്രസാധകരുടെ പേരും വിശേഷങ്ങളും പിന്നാലെ അറിയിക്കുമെന്ന് സന്തോഷ് പറഞ്ഞു
Previous Post Next Post