പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ​ഗവർണർ


 കൊച്ചി : പെരുമ്പാവൂരിലെ ഫാക്ടറികളിൽ ഇതര സംസ്ഥാന തൊഴിലാളികളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ​ഗവർണർ ആനന്ദ് ബോസ്.

പെരുമ്പാവൂരിലെ ഫാക്ടറികളിൽ എത്തിയാണ് പശ്ചിമ ബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ് തൊഴിലാളികള സന്ദർശിച്ചത്.

അതിഥി തൊഴിലാളികളുടെ തൊഴിലിടങ്ങളും, ഇവരുടെ ഇവിടത്തെ ജീവിത രീതിയും മനസ്സിലാക്കാനാണ് സന്ദർശനം. 

കേരളത്തിലെ പശ്ചിമബംഗാൾ തൊഴിലാളികൾക്കായി കർമ്മപദ്ധതി തയ്യാറാക്കുമെന്ന് പിന്നീട് പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് പറഞ്ഞു.കൂടാതെ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ രാജ് ഭവനിൽ പോർട്ടലും തുടങ്ങും. പോർട്ടലിലേക്ക് തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാം. 

കേരളത്തിലെ ബംഗാളികളുടെ ഡാറ്റാബേസ് തയ്യാറാക്കും. ഇതിനായി ആലുവ യുസി കോളേജുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി. അതിഥി തൊഴിലാളികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും ഗവർണർ അറിയിച്ചു.


أحدث أقدم