ന്യൂഡല്‍ഹി : ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും സത്യന്‍ നരവൂരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുക.
ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ ജേക്കബ് തോമസിനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് ഹര്‍ജികള്‍.
അഴിമതിക്കേസില്‍ അന്വേഷണത്തില്‍
ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.
വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെ ഉന്നതര്‍ക്കെതിരെ കേസ് എടുത്തതിലുള്ള പകപോക്കലാണ് തനിക്കെതിരായ കേസെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.