പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം, രണ്ട് യുവാക്കൾ പിടിയിൽ

ആറ്റിങ്ങൽ: പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പിടികൂടി പോലീസ്. ആറ്റിങ്ങലിലാണ് സംഭവം. കാരേറ്റ് തൊളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വീഡിയോ ചിത്രീകരണം.

അർജുനാണ് അശ്ലീല രീതിയിൽ വസ്ത്രം ധരിച്ച് ആറ്റിങ്ങലിൽ കറങ്ങി നടന്നത്. ബസ് സ്റ്റാൻഡ്, ചായക്കട, എന്നിങ്ങനെ ആളുകൂടുന്നയിടത്തെല്ലാം നിന്ന് ഇവർ വീഡിയോ ഷൂട്ട് ചെയ്തു. സഹികെട്ട് നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസിന് മുമ്പിലും കൂസലില്ലാതെ നടന്ന യുവാക്കൾ, കാര്യമന്വേഷിച്ചപ്പോൾ തങ്ങൾ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും കാറിലിരുന്ന് സുഹൃത്ത് ഇതെല്ലാം ചിത്രീകരിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതോടെ പോലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പാന്റിന് മുകളിൽ ധരിച്ച അടിവസ്ത്രം ഊരിച്ച ശേഷമാണ് അർജുനെയും ഷമീറിനെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്
Previous Post Next Post