എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്. എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. അബ്ദുൾ അസീസിൻ്റെ ഭാര്യയുടെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി. ഇയാളുടെ വീട്ടിൽ നിന്നും ലഘുലേഖകൾ പിടിച്ചെടുത്തു. കൊല്ലം ചവറ ഭരണിക്കാവ് സ്വദേശിയായ
അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ നിരവധി തവണ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.