പാലായിൽ നട്ടുച്ചയ്ക്ക് വാഹനങ്ങളുടെ കൂട്ടയിടി, ആർക്കും പരിക്കില്ല



 പാലാ : പാലാ സെന്റ് തോമസ് പ്രസിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി. നാല് വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്.

 കൊട്ടാരമറ്റത്ത് നിന്നും പാലാ ടൗണിലേയ്ക്ക് വരികയായിരുന്നു വാഹനങ്ങളെല്ലാം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്.

പാലായിലേയ്ക്ക് വരികയായിരുന്ന വാഗണർ കാര്‍ മുന്നില്‍ പോയ നാനാേ കാറിലാണ് ആദ്യം ഇടിച്ചത്. നിയന്ത്രണംവിട്ട നാനോ കാര്‍ മുന്നില്‍ പോയ ഓട്ടോറിക്ഷയിലും ഇടിച്ചു. 

ഇടിയേറ്റ ഓട്ടോറിക്ഷ മുന്നോട്ട് കുതിച്ച് മുന്നില്‍ പോയ സ്വിഫ്റ്റ് കാറിലും ഇടിച്ചു. ഇതിനിടയില്‍പെട്ട ഒരു ബൈക്ക് യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.

അപകടത്തെ തുടര്‍ന്ന് പാലാ പോലീസ് സ്ഥലത്തെത്തി. ആദ്യം ഇടിച്ച വാ​ഗണർ കാറിന്റെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Previous Post Next Post