ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവിനായി തിരച്ചിൽ ആരംഭിച്ചു


ഡൽഹി : മെട്രോ ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാർ അടുത്തിരിക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. മറ്റുയാത്രക്കാര്‍ നോക്കിനില്‍ക്കെയായരുന്നു യുവാവിന്‍റെ പ്രവൃത്തി. ഡെൽഹി മെട്രോയിലാണ് സംഭവം നടന്നത്. യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസിനും ഡെൽഹി മെട്രോ അധികൃതർക്കും നോട്ടീസ് അയച്ചു. മൊബൈൽ ഫോണില്‍ നോക്കി സ്വയംഭോഗം ചെയ്യുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്.’അറപ്പുളവാക്കുന്നതാണ് യുവാവിന്‍റെ ചെയ്ത്തി’, ഇയാളെ കണ്ടെത്തി ഉടനടി കർശന നടപടിയെടുക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. സംഭവം അതീവ ഗുരുതരമായ വിഷയമാണ്. വീഡിയോയിലുള്ള യുവാവിനെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട വനിതാ കമ്മീഷൻ അധ്യക്ഷ എഫ്ഐആറിന്റെ പകർപ്പും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും മേയ് ഒന്നിനകം അറിയിക്കണമെന്ന് പൊലീസിന് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു. ഡെൽഹി മെട്രോയോടും സ്വാതി മലിവാൾ വിശദീകരണം ആവശ്യപ്പെട്ടു.’മൊബൈൽ ഫോണിൽ വീഡിയോ കണ്ടുകൊണ്ടാണ് യുവാവ് സ്വയംഭോഗം ചെയ്യുന്നത്. ഇത് കണ്ട് സഹയാത്രികരിൽ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വീഡിയോയിൽ കാണാം. മറ്റുള്ളവർഡ ശ്രദ്ധിക്കുന്നത് കണ്ടിട്ടും യുവാവ് തന്‍റെ പ്രവൃത്തി നിർത്തിയില്ല. സഹയാത്രികാരിലൊരാള്‍ മൊബൈലില്‍ പകർത്തിയ വീഡിയോ ആണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Previous Post Next Post