കോട്ടയം എസ് എച്ച് മൗണ്ട് മഠം ജംഗ്ഷനിൽ വീട്ടിൽ തനിച്ച് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി : മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം

കോട്ടയം :  കോട്ടയം എസ് എച്ച് മൗണ്ട് മഠം ജംഗ്ഷന് സമീപം തനിച്ചു താമസിക്കുന്നയാളെ വീടിനു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. എസ് എച്ച് മൗണ്ട് സ്വദേശിയായ ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ തനിച്ച് താമസിക്കുന്ന വീടിനു സമീപത്തു നിന്നും അസ്വാഭാവികമായ രീതിയിൽ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് . തുടർന്ന് നാട്ടുകാർ വിവരം ഗാന്ധിനഗർ പോലീസിനെയും നഗരസഭ അംഗം ഷൈനിയെയും   അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇയാളുടെ മൃതദേഹത്തിൽ ഷോക്കേറ്റ് അതിനു സമാനമായ പാടുകൾ ഉണ്ടെന്നാണ് സൂചന. മുറിക്കുള്ളിൽ ഫാൻ കറങ്ങിയിരുന്നത് കണ്ടെത്തിയിട്ടുണ്ട്.  ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങളും പ്രദേശത്തുനിന്ന് പോലീസ് കണ്ടെത്തി. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Previous Post Next Post