വാടക ക്വാർട്ടേഴ്സിന് മുകളിൽ നിന്ന്‌ മൊബൈലിൽ സംസാരിച്ചു; രാത്രി അബദ്ധത്തിൽ താഴേക്ക് വീണ യുവാവ് മരിച്ചു

തളിപ്പറമ്പ്: വാടക ക്വാർട്ടേഴ്സിന് മുകളിൽ നിന്ന്‌ രാത്രി അബദ്ധത്തിൽ താഴേക്ക് വീണ യുവാവ് മരിച്ചു. രയരോം പള്ളിപ്പടിയിലെ മഞ്ചാടിക്കൽ ജസ്റ്റിൻ (മുത്ത്-36) ആണ് മരിച്ചത്. ആലക്കോട് പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം ആണ് സംഭവം.
വാടകവീട്ടിലെ ടെറസിൽ നിന്ന് ഫോണിൽ സംസാരിക്കുന്നതിനെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. രാത്രി വഴിയാത്രക്കാർ ആണ് ജസ്റ്റിൻ വീണുകിടക്കുന്നത് കണ്ടത്. തുടർന്ന്, ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഭാര്യയും രണ്ടു കുട്ടികളും ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. സെബാസ്റ്റ്യന്റെയും ലിസിയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കൾ: അമൃത, ആവണി. സഹോദരൻ: അഭിലാഷ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
Previous Post Next Post